Wednesday, November 30, 2011

ഭാഷാ പരിചയം

1. the president of india has gone to engalnd for two weeks
ഇന്ത്യന്‍ പ്രസിഡണ്ട് രണ്ടാഴ്ചത്തേക്ക് ഇംഗ്ലണ്ടില്‍ പോയിരിക്കുകയാണ്

2.the eldest prince is the heir to the throne
ഏറ്റവും  മൂത്ത രാജകുമാരനാണ് സിംഹാസനത്തിന് അനന്തരാവകാശി

3. the doors of the gateway are made of iron
ഇരുമ്പ്‌ കൊണ്ട് ഉണ്ടാക്കിയതാണ് കോട്ട വാതിലിന്‍റെ കതകുകള്‍

4.our india is a vast country streching from kashmir to cape comerin
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഒരു മഹാരാഷ്ട്രമാണ് നമ്മുടെ ഭാരതം

5.in ancient times one had to go in search of a preceptor(teacher).it was an old custom
അറിവ് നേടാന്‍ ഗുരുവിനെ തേടി പോകുക അതി പ്രാചീന കാലം മുതല്‍ തന്നെ നിലവിലിരുന്ന ഒരു സമ്പ്രദായമാണ്

6.hitler was responsible for second world war
ഹിറ്റ്‌ലര്‍ ആയിരുന്നു രണ്ടാം ലോക മഹായുദ്ധത്തിനു ഉത്തരവാദി

7.it is too heavy for you to lift.
അത് നിങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിയാത്രത്ര ഭാരമുള്ളതാണ്

8.of all the fruit , I like mango the best
എല്ലാ പഴങ്ങളിലും വെച്ച് മാങ്ങ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു

9. he was seen't off by his friends, in the aerodrome
 വിമാനത്താവളത്തില്‍ സുഹൃത്തുകള്‍ അദ്ദേഹത്തെ യാത്രയാക്കി

10 .i am conscious of my weakness
 എന്‍റെ ദൗര്‍ബല്യങ്ങളെ ക്കുറിച്ച് ഞാന്‍ ബോധവാനാണ്

11.the ship was drecked and twenty persons were drowned
കപ്പല്‍  തകര്‍ന്ന് ഇരുപത് പേര്‍ മുങ്ങി മരിച്ചു

12.when a language is spoken over a vast area, there may be several dialects in the language
ഒരു ഭാഷ വിസ്തൃതമായ ഒരു സ്ഥലത്ത് സംസാരിക്കപ്പെടുമ്പോള്‍ ആ ഭാഷയില്‍ ദേശ്യഭേദങ്ങള്‍ പലതും ഉണ്ടാകും

13.gandiji represented india in the round table conference
വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധി ഗാന്ധിജി ആയിരുന്നു ..

14.man's growth from barbarism to civilization is supposed to be the theme of the history
കിരാതത്വത്തില്‍ നിന്നു പരിഷ്കൃതിയിലേക്കുള്ള മനുഷ്യന്‍റെ പുരോഗതിയാണ് ചരിത്രത്തിലെ പ്രതിപാദ്യം

15.it is telephone and television that enable us to the transgress time and distance
ദൂരത്തെ അതിജീവിക്കാന്‍ നമ്മെ സഹായിച്ചത് മുഖ്യമായും ടെലിഫോണും ടെലിവിഷനുമാണ്

16.the more we do a thing, the we tend to like doing it.
എന്തും കൂടുതല്‍ ചെയ്‌താല്‍ നമുക്ക് അതില്‍ ഇഷ്ടം തോന്നാന്‍ തുടങ്ങും

17.the authorities are showing capable irresponsibility and complacency on controlling the boundless sky
അതിരുകളിലാത്ത ആകാശത്തെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്

18.in rubber estates , the insecticides are sprayed from aeroplanes
റബ്ബര്‍ എസ്റ്റേറ്റുകളിലും മറ്റും വിമാനമുപയോഗിച്ചാണ് കീടനാശിനി തളിക്കുന്നത്

19.every religion has a soul behind it
ഏതു മതത്തിന്‍റെയും പിന്നില്‍ ആന്തരചൈതന്യം ഉണ്ട്‌

20.admonitions from parents to their children are meant to endure and to be rememberd
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന കര്‍ക്കശമായ താക്കീതുകള്‍ എന്നും ഓര്‍ക്കേണ്ടതാണ് ..

ശൈലികള്‍

1.a bed of roses-            അത്യന്തം സന്തുഷ്ടമായ
2.a day dream-                ദിവാസ്വപ്നം
3.a doubting thomas-       ഒന്നും ശരിക്കു വിശ്വസിക്കാത്ത വ്യക്തി
4.a person of distinction- ഉന്നത പദവിയില്‍ ഇരിക്കുന്നവന്‍
5.an indiscreet person-   അവിവേകി
6.an obstinate man-        മര്‍ക്കട മുഷ്ടിക്കാരന്‍
7.a naughty woman-       അഹങ്കാരിയായ സ്ത്രീ
8.an insincere heart-       ആത്മാര്‍ഥതയില്ലാത്തവന്‍
9.a man of his words-     വാക്ക് പാലിക്കുന്നവന്‍
10.an open secret-          പരസ്യമായ രഹസ്യം
11.catch red handed-     കയ്യോടെ പിടിക്കുക
12.fan the fire-                കത്തുന്ന തീയില്‍ എണ്ണ ഒഴിക്കുക
13.fire with anger-           രോക്ഷാകുലനാകുക
14.hither and thither-       അങ്ങോട്ടും ഇങ്ങോട്ടും
15.to be out of sense-      ബുദ്ധിഭ്രമിച്ചിരിക്കുക
16.to bear out-                അവസാനം വരെ സഹായിക്കുക
17.to beat the air-            ഫലമില്ലാതെ അദ്ധ്വാനിക്കുക
18.to bring out-                പുറത്തിറക്കുക , ഉല്‍പ്പാദിപ്പിക്കുക
19.to become absolute-    വഴങ്ങാതെ ഒഴിയുക
20.add fuel to the fire-      എരിതീയില്‍ എണ്ണ ഒഴിക്കുക
21.a lame duck-                കഴിവില്ലാത്ത വ്യക്തിയോ ബിസ്സിനസ്സോ
22.at one's wits end-          എന്തു ചെയ്യണമെന്നറിയാതെ
23.blow upon-                   കുഴപ്പത്തിലാകുക
24.insist on-                      നിഷ്കര്‍ഷിച്ചു പറയുക
25.never to do well-          ഒന്നിനും കൊള്ളാത്തവന്‍
26.pay dearly for-             കഠിനശിക്ഷ അനുഭവിക്കുക
27.between the devil and deep blue sea-ചെകുത്താനും ആഴക്കടലിനും ഇടയില്‍
28.go hand in hand-           ഒത്തൊരുമിച്ചു പോകുക
29.in the soup-                  കുഴപ്പത്തില്‍
30.come across-               യാദൃശ്ചികമായി കണ്ടു മുട്ടുക
31.to give the game away-രഹസ്യം വെളിപ്പെടുത്തുക
32.strike a balance-           എല്ലാവര്‍ക്കും ഗുണപരമായ നടപടിയില്‍ എത്തിചേരുക
33.to play the fool-           ചാപല്യം കാണിക്കുക
34.to break one's head-   തലപുകഞ്ഞാലോചിക്കുക
35.make the best or moist of-പരമാവധി പ്രയോജനപ്പെടുത്തുക
36.make a fuss of-           നിസ്സാരകാര്യത്തില്‍ ബഹളം കാട്ടുക
37.to grease the palm-      കൈക്കൂലി കൊടുക്കുക
38.to learn by heart-        മനപാഠമാക്കുക
39.to go with the tides-    ഒഴുക്കിനനുസരിച്ചു നീന്തുക
40.to have it at finger's end-നിഷ്പ്രയാസം ഉത്തരം കാണുക
41.to leave no stone unturned-സമഗ്രമായി അന്വേഷിക്കുക
42.to root out-                 ഉന്മൂല നാശം വരുത്തുക
43.to rise to the occasion-സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കുക
44.to retire from the field-പ്രവര്‍ത്തന രംഗത്ത്‌ നിന്ന് പിന്മാറുക
45.to show ones true colours-യഥാര്‍ത്ഥ സ്വഭാവം പ്രകടിപ്പിക്കുക
46.to square the circle-   അസാദ്ധ്യമായതിനു പരിശ്രമിക്കുക
47.to sit on the fence-     ഇരു കക്ഷിയിലും ചെരാതിരിക്കുക
48.to while away the time-സമയം പാഴാക്കി കളയുക
49.to thrust the nose into-അകാരണമായി ഇടപെടുക
50.to throw cold water-നിരുത്സാഹപ്പെടുത്തുക

Tuesday, July 26, 2011

പുതിയ വാക്കുകള്‍

ബ്ലോഗബിള്‍(bloggable) - ബ്ലോഗിങ്ങിനു പറ്റിയ വിഷയം 
ഓണ്‍ ലൈനര്‍  (onliner ) - ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നയാള്‍
scareware - അപകടകരമായ കമ്പ്യൂട്ടര്‍  പ്രോഗ്രാമുകള്‍
sexting - അശ്ലീല  എസ് എം എസ് /ചിത്രങ്ങള്‍ അയയ്ക്കല്‍
buttload - വളരെ കൂടുതല്‍  

trolleyed - അമിതമായി മദ്യപിച്ചയാള്‍


Tuesday, March 8, 2011

ഇടപ്പള്ളി

ഇടപ്പള്ളി രാഘവന്‍ പിള്ള 
ഇടപ്പള്ളിയും ചങ്ങമ്പുഴയും ആയിരുന്നു ഇടപ്പള്ളിക്കവികള്‍ എന്നറിയപ്പെട്ടിരുന്നത് 
പ്രധാന കവിതകള്‍ : ഹൃദയസ്മിതം ,തുഷാരഹാരം, നവസൗരഭം, മണി നാദം 

തിരുവിതാം കൂര്‍

ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ 
1 .തിരുവിതാം കൂറിലെ അവസാനത്തെ രാജാവ്
ഭരണകാലത്ത് നടന്ന പ്രധാന സംഭവങ്ങള്‍ 
2    ഭൂപണയബാങ്ക് (1932 )
3 .ക്ഷേത്രപ്രവേശന വിളംബരം (1936 )
4 .തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപനം (1937 )
5 .കാര്‍ഷിക കടാശ്വാസ നിയമം (1937 ) പാസ്സാക്കി .
6 .ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്  സ്ഥാപിച്ചു 
7 .കുണ്ടറ കളിമണ്‍ ഫാക്ടറി 
8  പുനലൂര്‍ പ്ലൈവുഡ്   ഫാക്ടറി 
9 .പള്ളിവാസല്‍ പദ്ധതി (1940 )
10 .തിരുവിതാംകൂര്‍ സ്റേറ്റു ട്രാന്‍സ്പോര്‍ട്ട് (1938 )
11 . നിവര്‍ത്തന പ്രക്ഷോഭം (1932 )
12 .ഉത്തരവാദിത്വ ഭരണപ്രക്ഷോഭം

*ആധുനിക തിരുവിതാംകൂറിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ശ്രീമാന്‍ സ്വാതി തിരുനാളിന്റെ ഭരണകാലമാണ് (1829 -1941 )
* ആദ്യത്തെ പ്രജാസഭയായ ശ്രീമൂലം പ്രജാസഭ ആരംഭിച്ചത് ശ്രീമൂലം തിരുനാള്‍ 
* സ്വതന്ത്ര തിരുവിതാം കൂര്‍  പ്രഖ്യാപനം നടത്തിയത് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ 


Tuesday, February 22, 2011

പഹാരി


പഹാരി ഭാഷ സംസാരിക്കുന്നതു ഹിമാചല്‍ പ്രദേശിലാണ്...
ഹിന്ദിയും പഹാരിയും ഹിമാചലിലെ പ്രമുഖ ഭാഷകളാണ് ..
The major spoken languages include HindiPunjabi, Mahasui, Kulluyi, Lahauli, Kinnauri, Chambyali, Sirmauri, Gojri (by Gujjars), Bilaspuri,PahariDogriKangri

മരച്ചീനി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന  ജില്ല     തിരുവനന്തപുരം


മരച്ചീനിയുടെ ശാസ്ത്ര നാമം -മാനിഹോട്ട് എസ്കുലാന്റ
പോര്‍ട്ട് ഗീസുകാര്‍ 17 -o നൂറ്റാണ്ടിലാണ് മരച്ചീനി ഇന്ത്യയില്‍ കൊണ്ടു വന്നത് 
മരച്ചീനിയുടെ   ജന്മദേശം ബ്രസീല്‍ ആണ്