Wednesday, November 30, 2011

ഭാഷാ പരിചയം

1. the president of india has gone to engalnd for two weeks
ഇന്ത്യന്‍ പ്രസിഡണ്ട് രണ്ടാഴ്ചത്തേക്ക് ഇംഗ്ലണ്ടില്‍ പോയിരിക്കുകയാണ്

2.the eldest prince is the heir to the throne
ഏറ്റവും  മൂത്ത രാജകുമാരനാണ് സിംഹാസനത്തിന് അനന്തരാവകാശി

3. the doors of the gateway are made of iron
ഇരുമ്പ്‌ കൊണ്ട് ഉണ്ടാക്കിയതാണ് കോട്ട വാതിലിന്‍റെ കതകുകള്‍

4.our india is a vast country streching from kashmir to cape comerin
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഒരു മഹാരാഷ്ട്രമാണ് നമ്മുടെ ഭാരതം

5.in ancient times one had to go in search of a preceptor(teacher).it was an old custom
അറിവ് നേടാന്‍ ഗുരുവിനെ തേടി പോകുക അതി പ്രാചീന കാലം മുതല്‍ തന്നെ നിലവിലിരുന്ന ഒരു സമ്പ്രദായമാണ്

6.hitler was responsible for second world war
ഹിറ്റ്‌ലര്‍ ആയിരുന്നു രണ്ടാം ലോക മഹായുദ്ധത്തിനു ഉത്തരവാദി

7.it is too heavy for you to lift.
അത് നിങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിയാത്രത്ര ഭാരമുള്ളതാണ്

8.of all the fruit , I like mango the best
എല്ലാ പഴങ്ങളിലും വെച്ച് മാങ്ങ ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു

9. he was seen't off by his friends, in the aerodrome
 വിമാനത്താവളത്തില്‍ സുഹൃത്തുകള്‍ അദ്ദേഹത്തെ യാത്രയാക്കി

10 .i am conscious of my weakness
 എന്‍റെ ദൗര്‍ബല്യങ്ങളെ ക്കുറിച്ച് ഞാന്‍ ബോധവാനാണ്

11.the ship was drecked and twenty persons were drowned
കപ്പല്‍  തകര്‍ന്ന് ഇരുപത് പേര്‍ മുങ്ങി മരിച്ചു

12.when a language is spoken over a vast area, there may be several dialects in the language
ഒരു ഭാഷ വിസ്തൃതമായ ഒരു സ്ഥലത്ത് സംസാരിക്കപ്പെടുമ്പോള്‍ ആ ഭാഷയില്‍ ദേശ്യഭേദങ്ങള്‍ പലതും ഉണ്ടാകും

13.gandiji represented india in the round table conference
വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രതിനിധി ഗാന്ധിജി ആയിരുന്നു ..

14.man's growth from barbarism to civilization is supposed to be the theme of the history
കിരാതത്വത്തില്‍ നിന്നു പരിഷ്കൃതിയിലേക്കുള്ള മനുഷ്യന്‍റെ പുരോഗതിയാണ് ചരിത്രത്തിലെ പ്രതിപാദ്യം

15.it is telephone and television that enable us to the transgress time and distance
ദൂരത്തെ അതിജീവിക്കാന്‍ നമ്മെ സഹായിച്ചത് മുഖ്യമായും ടെലിഫോണും ടെലിവിഷനുമാണ്

16.the more we do a thing, the we tend to like doing it.
എന്തും കൂടുതല്‍ ചെയ്‌താല്‍ നമുക്ക് അതില്‍ ഇഷ്ടം തോന്നാന്‍ തുടങ്ങും

17.the authorities are showing capable irresponsibility and complacency on controlling the boundless sky
അതിരുകളിലാത്ത ആകാശത്തെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്

18.in rubber estates , the insecticides are sprayed from aeroplanes
റബ്ബര്‍ എസ്റ്റേറ്റുകളിലും മറ്റും വിമാനമുപയോഗിച്ചാണ് കീടനാശിനി തളിക്കുന്നത്

19.every religion has a soul behind it
ഏതു മതത്തിന്‍റെയും പിന്നില്‍ ആന്തരചൈതന്യം ഉണ്ട്‌

20.admonitions from parents to their children are meant to endure and to be rememberd
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന കര്‍ക്കശമായ താക്കീതുകള്‍ എന്നും ഓര്‍ക്കേണ്ടതാണ് ..

No comments:

Post a Comment